ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ  ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു

ഡാലസ്: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) അന്തരിച്ചു. അമേരിക്കയിലെ ഡാലസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.പെട്ടെന്നുള്ള ഹൃദയാഘാതമാണ് മെത്രാപ്പോലീത്തയുടെ മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ചികിത്സയിൽ കഴിയുന്നതിനിടെ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വിവരങ്ങൾ വൈകാതെ സിനഡ് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയിലെ ഡാലസിൽ ചൊവ്വാഴ്ച പുലർച്ചെ പ്രഭാസ സവാരിക്കിടയാണ് മെത്രാപ്പോലീത്തയെ വാഹനമിടിച്ചത്.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

നാല് ദിവസം മുൻപാണ് കെപി യോഹന്നാൻ അമേരിക്കയിലെത്തിയത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ യുഎസിലെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന ക്യാംപസിലാണ് കെപി യോഹന്നാൻ പതിവായി പ്രഭാത നടത്തം നടത്തിയിരുന്നത്. ക്യാംപസിന് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് അജ്ഞാത വാഹനമിടിച്ച് അപകടമുണ്ടായത്.