പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) വേറിട്ട മാതൃകാ പ്രചാരണം നടത്തുന്നു.

പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) വേറിട്ട മാതൃകാ പ്രചാരണം നടത്തുന്നു.

പത്തനംതിട്ട: പാരമ്പര്യ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി വലിയ പ്രസംഗങ്ങൾ നടത്താതെയും, വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ റോഡ്ഷോ നടത്താതെയും, വലിപ്പത്തിലുള്ള ബോർഡുകളോ, ബാനറുകളോ, വാൾപോസ്റ്ററുകളോ ഇല്ലാതെയും ലക്ഷ്യങ്ങളോ കോടികളോ മുടക്കാതെയും, ഒറ്റ വാഹനത്തിൽ സ്ഥാനാർത്ഥി ഉൾപ്പെടെ സഞ്ചരിച്ച് അനൗൺസ്മെന്റും വോട്ട് അഭ്യർത്ഥനയും നടത്തി വരുന്നു.

ചിലവ് ചുരുക്കുക, പരിസ്ഥിതി മാലിന്യം തടയുക എന്നതാണ് പാർട്ടിയുടെ നയം. സ്ഥാനാർഥി നിർണ്ണയവും മാതൃകാപരമാണ്. 10 വർഷത്തിലേറെയായി ജാതിമത സഭാ രാഷ്ട്രീയത്തിനതീതമായി സാമൂഹ്യ സേവനത്തിൽ മികവ് പുലർത്തി വരുന്നവരെയാണ് പാർട്ടിയുടെ സ്ഥാനാർഥി നിർണ്ണയത്തിൻറെ മാനദണ്ഡം. 

ജോയ് പി മാത്യു 20 വർഷത്തിലേറെയായി ആത്മഹത്യ, മദ്യം, മയക്കുമരുന്ന് പ്രതിരോധരംഗത്തു അതാതു സർക്കാരും എക്സൈസ്, പോലീസ് സഹകരണത്തോടെ പ്രവർത്തിച്ചു വരുന്നു. ലിറ്റ് ഇന്ത്യ എന്ന പേരിൽ റെജിറ്റർ ചെയ്യപ്പെട്ട സാമൂഹ്യ സംഘടനയുടെ ഡയറക്ടറാണ് ജോയ് പി മാത്യു. 25 വർഷത്തിന് മുമ്പ് 30 ലക്ഷം രൂപാ കടക്കാരനായി ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിയാണ് ജോയ് പി മാത്യു. തനിക്ക് ലഭിച്ച ദൈവീക ദർശനമാണ് ആത്മഹത്യക്കെതിരെ സാമൂഹ്യ സേവനം എന്നത്.

ലോകാരോഗ്യ സംഘടനാ പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം എല്ലാ വർഷവും ലിറ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സഹകരണത്തോടെ നടന്നു വരുന്നു.

ഇതിനോടകം ധാരാളം തകർന്ന കുടുംബങ്ങളെയും വ്യക്തികളെയും സന്തുഷ്ട കുടുംബങ്ങളാക്കുവാൻ കഴിഞ്ഞു. ആത്മഹത്യാ വക്കിൽ നിൽക്കുന്നവരെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. 

ജയിച്ചു വന്നാലും ഇല്ലെങ്കിലും ' ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന പാക്കേജ് നടപ്പിലാക്കും- സമൂഹത്തിൽ കർമ്മനിരതനായിരിക്കും. കോട്ടയം ജില്ലക്കാരനായ ഞാൻ ആത്മഹത്യക്ക് മുതിർന്നപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പുണ്യഭൂമിയയായ പത്തനംതിട്ടയിലെ കുമ്പനാടാണ് എനിക്കും എന്റെ കുടുംബത്തിനും ഉണ്ണാനും ഉറങ്ങാനും ഉടുക്കാനും തന്ന് എന്നെയും എന്റെ കുടുംബത്തെയും ചേർത്തു പിടിച്ചത്.

കുമ്പനാടും സമീപ പ്രദേശങ്ങളിലുമായി 12 വർഷത്തോളം 14 ൽ പരം വിധവകളായ മാതാക്കളോടൊപ്പം എനിക്ക് കുടുംബമായി താമസിക്കുവാൻ ഇടയായി. ഭാര്യയും മൂന്നു മക്കളുമാണ് എന്റെ കുടുംബം. ഈ പ്രദേശത്തോടുള്ള കടപ്പാടാണ് പത്തനംതിട്ട മണ്ഡലം എന്റെ തെരെഞ്ഞെടുപ്പ് മണ്ഡലമായി ഞാൻ കണ്ടെത്തിയത്. എന്റെ പ്രവർത്തനങ്ങളെ അറിഞ്ഞു പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ എന്നെ ഇന്റർവ്യൂ ചെയ്താണ് എന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി ആൻസൻ തോമസ് ഇപ്പോൾ മണ്ഡല പര്യടനത്തിൽ എന്നോടൊപ്പം മണ്ഡലത്തിൽ ഉണ്ട്. പാർട്ടിയുടെ മറ്റ് ഭാരവാഹികളും പത്തനംതിട്ടയിലെ ലിറ്റ് ഇന്ത്യയുടെ അഭ്യുദയാ കാംക്ഷികളായ ധാരാളം വ്യക്തികളുടെ പിന്തുണയും സഹകരണവും എനിക്ക് ധൈര്യം പകർന്നു. 

വാർത്താസമ്മേളനം നടത്തുന്നതിന്റെ വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://youtu.be/6MxdickvRiA


ജോയ് പി മാത്യു

9947046470