താനെ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിൻ്റെ വാർഷിക കൺവൻഷൻ ഡിസംബർ 11 മുതൽ

0 743

മുംബൈ: താനെ മുതൽ അംബർനാഥ് വരെയുള്ള സഭകളുടെ ഐക്യ കൂട്ടായ്മയായ താനെ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന 24 -മത് വാർഷിക കൺവൻഷൻ ഡിസംബർ 11 മുതൽ 13 വരെ നടക്കും. Zoom പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കൺവൻഷൻ താനെ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ കെ. എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രജി ശാസ്‌താംകോട്ട, ഷിബു തോമസ് (ഒക്കലഹോമാ), ടി. ജെ. സാമുവേൽ (കേരളം), തോമസ് ചെറിയാൻ (കാലിഫോർണിയ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെയായിരിക്കും യോഗങ്ങൾ ഓൺലൈനായി നടക്കുന്നത്.
ഹിന്ദിഭാഷയിലുള്ള പ്രത്യേക സമ്മേളനം ഡിസംബർ 12 നു രാവിലെ 10.30 മുതൽ 12 .30 വരെ നടക്കും.
പ്രശസ്‌ത ക്രൈസ്തവഗായകൻ പാസ്റ്റർ ലാലു ഡാനിയേൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

കർമ്മേൽ മീഡിയാ വിഷൻ ഫെയ്‌സ്‌ബുക് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

Zoom ID: 87873959514
പാസ്സ്‌കോഡ് :123123

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കെ. എം. വർഗീസ് :+91 9822112368
പാസ്റ്റർ ടി. കെ. അലക്‌സാണ്ടർ : +91 8097353557
ബ്രദർ കെ. സി. മാത്യു +91 7208021966