കോട്ടയം: പെന്തകോസ്ത് സഭയെ അവഗണിച്ചാൽ ശക്തമായ പ്രത്യാഘാതം എല്ലാ മുന്നണികളും നേരിടേണ്ടി വരുമെന്ന് പെന്തകോസ്ത്ൽ യൂത്ത് കൗൺസിൽ. നാളുകളായി എല്ലാ മുന്നണികളും സഭയെ അവഗണിക്കുകയാണ്. കേരളത്തിലെ 40 അസംബ്ലി മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനവും 20 മണ്ഡലങ്ങളിൽ നിർണായക സ്വാധീനവും സഭക്കുണ്ട്. മധ്യ കേരളത്തിൽ മുന്നണികളുടെ ജയപരാജയങ്ങൾ തീരുമാനിക്കാനുള്ള ശക്തി സഭക്കുണ്ട്. പാറശാല,നെയ്യാറ്റിൻകര,അരുവിക്കര,കാട്ടാക്കട, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കോന്നി, ആറന്മുള, അടൂർ, മാവേലിക്കര, റാന്നി, ചെങ്ങന്നൂർ, കൊല്ലം, ആലപ്പുഴ, കുട്ടനാട്, തിരുവല്ല, പീരുമേട്, ഇടുക്കി, കടുത്തുരുത്തി, പിറവം, മൂവാറ്റുപുഴ,എറണാകുളം, പറവൂർ,കുന്നംകുളം,നിലമ്പൂർ മണ്ഡലങ്ങളിൽ സഭയുടെ നിലപാട് നിർണായകമാണ്. നാളുകളായി രാഷ്ട്രീയ അധികാരത്തിൽ നിന്നും സഭയെ ഇരു മുന്നണികളും അകറ്റി നിർത്തുകയാണ്. പൊളിറ്റിക്കൽ പവർ ബ്രോക്കർന്മാരും ഗ്രൂപ്പ് മാനേജർന്മാരും നടത്തുന്ന വീതം വയ്പിൽ മെരിറ്റ് നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി മത്സരിക്കുന്നവർ മാറി നിൽക്കുകയും ധാർമിക മൂല്യങ്ങളുള്ള യുവാക്കൾക്ക് അവസരം നൽകണമെന്നും യൂത്ത് കൗൺസിൽ ആവശ്യപെട്ടു. നിലമ്പൂർ, ചെങ്ങന്നൂർ, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിൽ പെന്തകോസ്ത് സ്ഥാനാർത്ഥികളെ പരിഗണിക്കണം. അർഹിക്കുന്ന പരിഗണന നൽകുന്നില്ലെങ്കിൽ ഭാവി നിലപാടുകൾ ആലോചിക്കേണ്ടിവരുമെന്നും പെന്തകോസ്തൽ യൂത്ത് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപെട്ടു.
Trending
- നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു
- ഇനി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജനങ്ങള്‍ നില്‍ക്കേണ്ടതില്ല: എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് കസേരയിടാന്‍ നിര്‍ദേശം നല്കി തമിഴ്നാട് സര്‍ക്കാര്‍
- ടീം വി.ഡി.എസ് റെഡി, തിരുവഞ്ചൂർ സ്പീക്കര്‍, കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവര്‍
- അശരണരുടെ ആശ്രയകേന്ദ്രത്തിന് കനത്ത വൈദ്യുതി ബിൽ; പ്രവർത്തനം പ്രതിസന്ധിയിൽ
- സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026 അവാർഡ്
- ഡോ. ഏഴംകുളം സാംകുട്ടി അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
- ഓമല്ലൂർ ദൈവസഭാഗം റോസമ്മ റ്റി കെ. നിത്യതയിൽ
- ‘സാധു കീർത്തനം’ സംഘടിപ്പിച്ചു
- ഇറാൻ ആക്രമണത്തിൽ യുഎസ് നേരിട്ടത് കനത്ത തിരിച്ചടി; പരിഹരിക്കാൻ വേണ്ടത് കോടിക്കണക്കിന് ബില്യൺ ഡോളർ
- ട്രംപിന് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെ ചർച്ചയായി ഹിൽട്ടൺ, 4 പതിറ്റാണ്ട് മുമ്പ് റൊണാൾഡ് റീഗൻ ആക്രമിക്കപ്പെട്ടതും ഇതേ ഹോട്ടലിൽ