12 മണിക്കൂർ പ്രാർത്ഥനാ നിരതരാകാൻ യു.എ.ഇ ചർച്ച് ഓഫ് ഗോഡ് യുവാക്കൾ

ഓണ്‍ലൈനായി നടക്കുന്ന പ്രാര്‍ത്ഥനാ സംഗമം യു എ ഇ നാഷണല്‍ ഓവര്‍സീയറായ റവ. ഡോ. കെ ഒ മാത്യു ഉദ്ഘാടനം നിര്‍വഹിക്കും. പ്രാര്‍ത്ഥന ചര്‍ച്ച് ഓഫ് ഗോഡിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.

0 973

യു.എ.ഇ.യുടെ പുത്രിക സംഘടനയായ വൈ. പി . ഇ. യുടെ നേതൃത്വത്തിൽ 12 മണിക്കൂർ തുടർച്ചയായി ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്കായി വേർതിരിക്കുന്ന 12 HOURS AT HIS FEET”എന്ന ഓൺലൈൻ പ്രാർത്ഥനാ സംഗമം ഏപ്രിൽ 24 (വെള്ളിയാഴ്ച്ച) രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ ചർച്ച് ഓഫ് ഗോഡിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് പേജിലും തത്സമയം സംപ്രേഷണത്തിലൂടെ നടക്കും. പ്രാർത്ഥനയുടെ ഉദ്ഘാടനം യു.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു നിർവഹിക്കും.
പാസ്റ്റർ റെജി ശാസ്താംകോട്ട, ഇവാ. ഫെബിൻ മാത്യു, പാസ്റ്റർ ജോബ് ജേക്കബ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ജോൺ എം തോമസ്, സിസ്റ്റർ ഷൈനി ഫിലിപ്പ്, സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവരും ചർച്ച് ഓഫ് ഗോഡ് യു. എ. ഇ. യിൽ ഉൾപ്പെട്ട മറ്റു ദൈവദാസന്മാരും പ്രസംഗിക്കും. സംഗീത ശുശ്രൂഷകൾക്ക് ഇവാ. ലോർഡ്സൺ ആന്റണി, ഡോ.ടോം ഫിലിപ്പ് തോമസ്, ഇമ്മാനുവേൽ കെ. ബി., പാസ്റ്റർ ഫ്ളേവി ഐസക്ക്, പാസ്റ്റർ ബ്രൈറ്റ് എബ്രഹാം, സിസ്റ്റർ ആശാ ജോബ്, ബോവസ് രാജു, എബിൻ അലക്സ് എന്നിവർ നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധിയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി പ്രത്യേകാൽ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് സമയം വേർതിരിക്കും. ഈ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിലേയ്ക്കു എല്ലാവരുടേയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് ഇവാ. ഫെബിൻ മാത്യു ( വൈ. പി. ഇ. നാഷണൽ ഡയറക്ടർ), പാസ്റ്റർ ഡെൻസൻ ജോസഫ് നെടിയവിള (നാഷണൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.