പൻവേലിൽ കർമ്മേൽ മീഡിയ വിഷൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന വി. ബി. എസ്.

0 1,090

പൻവേൽ : കർമ്മേൽ മീഡിയ വിഷൻ്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് കിഡ്സ് കോർണർ ഒരുക്കുന്ന വി. ബി.എസ്. മെയ് 29, 30, 31 തീയതികളിൽ നവി മുംബയിലെ പൻവേലിൽ വെച്ച് നടത്തപ്പെടുന്നു. കൊപ്രോളി റോയൽ മെഡോസ് (ഡി വിംഗ്, മൂന്നാം നില) ലെ ക്രീയാ മിഷൻ ഹാളിൽ വെച്ച് നടക്കുന്ന വി. ബി. എസ്. അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബെയ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മോൻസി കെ. വിളയിൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർ പി. സി. സണ്ണി (ചർച്ച് ഓഫ് ഗോഡ്) അധ്യക്ഷത വഹിക്കും. ഇവാ. അലക്സ് ഫിലിപ്പ്, സിസ്റ്റർ ഫ്ലോറ അലക്സ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ആക്ഷൻ സോങ്ങ്, ബൈബിൾ കഥകൾ, ഗെയിംസ് തുടങ്ങിയവ പ്രത്യേകതകളാണ്. പൻവേലിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ക്ലാസ്സുകൾ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: +91 7045234081 & +91 8108598512