മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 മരണം; 40 പേർക്ക് പരിക്കേറ്റു
ഹൈദരാബാദിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് മധ്യപ്രദേശിലെ റെവയിൽ വച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെവ: മധ്യപ്രദേശിലെ റെവയിൽ ബസും ട്രോളിയും കൂട്ടിയിടിച്ച് അപകടം. 15 പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. റെവയിലെ സുഹാഗി പഹാരിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 40 പേരിൽ 20 പേരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്നവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണെന്ന് റെവ എസ്പി നവനീത് ഭാസിൻ പറഞ്ഞു. ദേശീയപാത മുപ്പതിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.