മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റിലി അന്തരിച്ചു

ഒന്നാം മോഡി മന്ത്രി സഭയിൽ ധനമന്ത്രിയായിരുന്നു അദ്ദേഹം

0 910

ബിജെപി നേതാവും മുൻ കേന്ദ്രമന്തിയുമായിരുന്ന അരുൺ ജെയ്‌റ്റിലി(66) അന്തരിച്ചു. ഓഗസ്റ്റ് മാസം ഒമ്പതു മുതൽ ശ്വാസതടസം മൂലം ഡൽഹി എയിംസിൽ ചികിത്സയിൽ ആയിരുന്നു. ശനിയഴ്ച ഉച്ചയ്ക്കാണ് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളായത്.

ഒന്നാം മോഡി മന്ത്രി സഭയിൽ ധനമന്ത്രിയായിരുന്ന അദ്ദേഹം അനാരോഗ്യത്തെ തുടർന്നാണ് രണ്ടാം മന്ത്രിസഭയിൽ ഇല്ല എന്നറിയിച്ചത്.ഈ മാസം 13 നു അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി എങ്കിലും അസുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.