ക്രൈസ്തവർക്ക് നേരെ ആക്രമണം; മ്യാൻമറിൽ പാസ്റ്റരെ വെടിവെച്ചു കൊലപ്പെടുത്തി, വെടിവെയ്പ്പിൽ കുറഞ്ഞത് 19 ഓളം വീടുകൾ അഗ്നിക്കിരയായി

0 439

ക്രൈസ്തവർക്ക് നേരെ ആക്രമണം; മ്യാൻമറിൽ പാസ്റ്റരെ വെടിവെച്ചു കൊലപ്പെടുത്തി, വെടിവെയ്പ്പിൽ കുറഞ്ഞത് 19 ഓളം വീടുകൾ അഗ്നിക്കിരയായി

തന്ത്‌ലാങ്: മ്യാൻമറിലെ ക്രൈസ്തവ മേഖലയിൽ സാധാരണക്കാർക്ക് നേരെ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടെ മ്യാൻമറിലെ യുദ്ധത്തിൽ തകർന്ന ചിൻ സംസ്ഥാനത്ത് ഒരു ബാപ്റ്റിസ്റ്റ് പാസ്റ്റർ വെടിയേറ്റു മരിച്ചു.

സെപ്റ്റംബർ 18 ന് പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തെത്തുടർന്ന് ചിൻ സംസ്ഥാനത്തെ തന്ത്‌ലാങ് ടൗൺഷിപ്പിൽ പീരങ്കി വെടിവെപ്പിൽ കുറഞ്ഞത് 19 വീടുകളെങ്കിലും നശിപ്പിക്കപ്പെട്ടു. പാസ്റ്റർ കുങ് ബിയാക്ക് ഹം (31), ഷെല്ലാക്രമണത്തിൽ വീടിന് തീ അണയ്ക്കാൻ സഹായിക്കുന്നതിനിടെ സൈനികർ വെടിവെച്ചതായി ക്രിസ്ത്യൻ വൃത്തങ്ങൾ പറയുന്നു. സിവിലിയൻ വീടുകൾക്കു നേരെയുള്ള സൈന്യത്തിന്റെ ആക്രമണത്തിൽ, പാസ്റ്ററെ കൊന്ന് വിരൽ നീക്കം ചെയ്തു വിവാഹ മോതിരം മോഷ്ടിച്ചതിനെ ചിൻ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (സിബിസി) അപലപിച്ചു, അത്തരം പ്രവൃത്തികൾ “ഞെട്ടിക്കുന്നതും ഭീകരവും” ആണെന്ന് പറഞ്ഞു.”പള്ളി കെട്ടിടങ്ങൾക്കു നേരെയുള്ള സൈന്യത്തിന്റെ ആക്രമണം, പള്ളികൾ കൈവശപ്പെടുത്തൽ, പള്ളി വസ്തുവകകൾ നശിപ്പിക്കൽ, സിവിലിയന്മാരുടെ വീടുകളിൽ ബോംബാക്രമണം എന്നിവ മതത്തെയും വിശ്വാസികളെയും അപമാനിക്കുന്നതാണ്,” സിബിസി സെപ്റ്റംബർ 19 പ്രസ്താവനയിൽ പറയുന്നു