കലംബൊലി ബെഥേൽ ഐപിസി യുടെ പുതിയ ആരാധനാലയം ദൈവജനത്തിനായ് സമർപ്പിച്ചു.
കലംബൊലി-റോഡ്‌പാലി ഡി- മാർട്ടിന്റെ സമീപത്തു പുതുതായി പണികഴിപ്പിച്ച മൂന്നു നില കെട്ടിടത്തിൻറെ ഒന്നാം നില യിലാണ് ആരാധനാലയം.
നവി മുംബൈ: കലംബൊലി ബെഥേൽ ഐ. പി. സി. സഭയ്ക്കായ് പണിത ആരാധനാലയത്തിൻറെ സമർപ്പണ ശുശ്രൂഷ ജൂൺ 29 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഐ. പി. സി. മഹാരാഷ്‌ട്രാ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി. ജോയ് നിർവ്വഹിച്ചു.
സമ്മേളനത്തിൽ പാസ്റ്റർ കെ. ഏ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മഹാരാഷ്‌ട്രാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. ഏ. മാത്യു വചന ശുശ്രൂഷ നിർവ്വഹിച്ചു.
പാസ്റ്റേഴ്‌സ് സന്തോഷ് വി. മാത്യു, സേവ്യർ ബെന്നി, ഷിബു ജോസഫ്, ഫിലിപ്പ് വർഗീസ്, തോമസ് ജോർജ്ജ്, ജോസഫ് ചെറിയാൻ, ബാബുജി സാമുവേൽ, ജോസഫ് വർഗീസ്, സജു മാത്യു, പി. ഏ. സാമുവേൽ കുട്ടി,പി. യു. ബെന്നി, കെ. ജെ. വർഗീസ്, മിസിസ്സ് ഗ്രേസി ജോൺ, ഐ.പി. സി. മഹാരാഷ്‌ട്രാ സ്റ്റേറ്റ് ഇവാഞ്ചലിസം ഡയറക്ടർ ബ്രദർ വർഗീസ് കൊല്ലകൊമ്പിൽ, റോഷൻ വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സഭാ സെക്രട്ടറി ബ്രദർ ലാലച്ചൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. പാസ്റ്റർ കെ. ഏ. ചെറിയാൻ സ്വാഗതവും ബ്രദർ കെ. എം. സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു.