പാസ്റ്റർ ഭക്തവത്സലൻ നിത്യതയിൽ ചേർക്കപ്പെട്ടു.

0 3,019

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതഞ്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിന്നു. അൽപ നിമിഷം മുമ്പ് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പട്ടു.

ഏകദേശം 300 ഓളം പാട്ടുകൾ എഴുതി പാടുവാനും അനേകം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാനും ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. പ്രശസ്ത സംഗീതജ്ഞരായ ഔസേപ്പച്ചൻ, ജോൺസൺ മാസ്റ്റർ തുടങ്ങിയവരോടൊപ്പം തൃശ്ശൂർ പഴനിയിൽ ക്രിസ്ത്യൻ ആർട്സ് സെന്റർ എന്ന ഓർക്കസ്ട്ര രൂപീകരിച്ചു.
ക്രൈസ്തവർ പാടി പതിഞ്ഞ ‘എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ‘ എന്ന ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയ താണ്. സ്കൂളുകളിലും കോളേജുകളിലും സുവിശേഷം പങ്കുവെക്കുവാനായി ക്യാമ്പസ് ക്രൂസൈഡിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കർണ്ണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്നു.

കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറ സാന്നിദ്ധ്യമായി നിലകൊണ്ടിരുന്നു, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 300 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്.

ഭാര്യ: ബീന.
മക്കൾ : ബിബിൻ, ബിനി, ബെഞ്ചി

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.