ബൈബിൾ മനഃപാഠമാക്കി കുരുന്നുകൾ

0 566

കുവൈറ്റ് ചർച്ച് ഓഫ്‌ ഗോഡ്‌ സഭാംഗങ്ങളായ ബിനു ജോസിന്റെയും ജെറീന ബിനുവിന്റെയും മക്കളായ രൂത്ത് ആൻ ബിനുവും, ഹെപ്‌സിബ ആൻ ബിനുവുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ദൈവവചനം മനഃപാഠമാക്കി മാതൃകയാകുന്നത്‌. സങ്കീർത്തനം 119, ഗിരിപ്രഭാഷണം, വെളിപാട് പുസ്തകം , തുടങ്ങി ഏറെ കുറെ എല്ലാ സങ്കീർത്തനങ്ങളും മനഃപാഠമാക്കി കഴിഞ്ഞു ഈ കൊച്ചു മിടുക്കികൾ. കൊറോണ ലോക്‌ഡൗൺ കാലത്തും കൂടുതൽ സമയം ഇതിനായി ഇവർ മാറ്റി വെച്ചു. മാതാപിതാക്കൾ കൊട്ടാരക്കര സ്വദേശികളാണ്.