ബ്ലസ് ഓസ്‌ട്രേലിയ 2021 ബ്രിസ്ബൺ

0 342

ഓസ്ട്രേലിയയിലുള്ള വിവിധ പട്ടണങ്ങളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിന്റേയും രാജ്യത്തിന്റേയും ഉണർവിനും വിടുതലിനും വേണ്ടിയുള്ള രണ്ടാമത് ആത്മീയ സംഗമം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ സൂം ദൃശ്യ മാധ്യമത്തിലൂടെ നടത്തപ്പെടുന്നു. ഏഴ് ദിവസങ്ങളായി നടത്തപ്പെടുന്ന ഈ ഉപവാസ പ്രാർത്ഥനാ സംഗമത്തിൽ “ഉണർവിനായി ഉണരുക” എന്ന വിഷയത്തെ ആസ്പദമാക്കി അഭിഷക്ത കർത്തൃദാസന്മാരായ Dr. ടി.പി. വര്ഗീസ്(തിരുവല്ല ), Pr. ബെൻസൺ മത്തായി ( മുംബൈ ), Pr. ജോൺസൺ ജോർജജ് ( മിഷിഗൻ ), Pr. ജോ തോമസ് ( ബാംഗ്ലൂർ ) , Pr. അനീഷ് ഏലപ്പാറ, Pr. ഫിന്നി സാമുവേൽ ( ന്യൂയോർക്ക് ), Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, Pr. അനീഷ് തോമസ് ( റാന്നി ) എന്നിവരും തദ്ദേശീയരായ മറ്റ് ദൈവദാസന്മാരും ദൈവവചനത്തിൽനിന്നും ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായകരായ അബിൻ അലക്സും ഇമ്മാനുവേൽ.കെ.ബി.യും ജോയൽ പടവത്തും മറ്റ് വിവിധ സഭാ ക്വയറുകളും ആരാധന നയിക്കും. ബ്രിസ്‌ബണിലുള്ള റിവൈവൽ ക്രിസ്ത്യൻ അസംബ്ലി സഭയാണ് ഈ ആത്മീയ സമ്മേളനത്തിന് ആഥിധേയത്ത്വം വഹിക്കുന്നത്. Zoom ID: 864 1177 0077 Password: 2021