ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയൻ നോർത്ത് ഡെൽഹി ഡിസ്ട്രിക്ടിൻറെ ആഭിമുഖ്യത്തിൽ ദ്വിദിന ബൈബിൾ ക്‌ളാസും സംയുക്ത സഭായോഗവും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ ശുശ്രൂഷകൾക്ക് നോർത്ത് ഡെൽഹി ഡിസ്ട്രിക്ടിന്റെ ചുമതലയുള്ള പാസ്റ്റർ പി. എ. മാത്യു നേതൃത്വം വഹിക്കുന്നു.

0 1,443

ന്യൂ ഡെൽഹി : ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയന്റെ നോർത്ത് ഡെൽഹി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2, 3 തീയതികളിൽ ദ്വിദിന വേദപഠന പരമ്പരയും 4 ന് ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും.
Identity Crisis in youth, Family life and Elders എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ പഠന പരമ്പര നയിക്കുന്നത് സുപ്രസിദ്ധ വേദാദ്ധ്യാപകൻ പാസ്റ്റർ ചെയ്‌സ് ജോസഫ് ആയിരിക്കും.
നാലാം തിയതി ഞായറാഴ്ച്ച രാവിലെ 10.00 മുതൽ 12.30 വരെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയറും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ആയ പാസ്റ്റർ ബെനിസൻ മത്തായി മുഖ്യ സന്ദേശം നൽകുന്നതായിരിക്കും.
2,3,4 തീയതികളിൽ നടക്കുന്ന ഈ ആത്മ സംഗമത്തിൽ ഭാരത ക്രൈസ്തവ സഭയ്ക്ക് സുപരിചിതരായ ദൈവദാസന്മാർ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ ശുശ്രൂഷകൾക്ക് നോർത്ത് ഡെൽഹി ഡിസ്ട്രിക്ടിന്റെ ചുമതലയുള്ള പാസ്റ്റർ പി. എ. മാത്യു നേതൃത്വം വഹിക്കുന്നു.
ഈ ദിവസങ്ങളിൽ നടക്കുന്ന മീറ്റിംഗുകൾ സൂം  (Zoom) ആപ്ലിക്കേഷനിലും കർമ്മേൽ മീഡിയാ വിഷൻ ഫെയ്‌സ്‌ബുക്ക്‌ പേജിലും തത്സമയം ലഭ്യമായിരിക്കും.

ഉത്തേരേന്ത്യൻ സുവിശേഷീകരണത്തിൽ മറക്കാനാവാത്ത സംഭാവന നൽകിയിട്ടുള്ള പെന്തെക്കോസ്തു സഭകളിലൊന്നാണ് ഇന്ത്യാ ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയൻ. അതിൽ തന്നെ നോർത്ത് ഡെൽഹി ഡിസ്ട്രിക്ടിന്റെ സ്ഥാനം വളരെ വലുതാണ്.