പൂതക്കുഴി/ കങ്ങഴ: അനുഗ്രഹീത ക്രൈസ്തവ ഗായകൻ മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗമായ കുറ്റിപ്പുറം തോമസ് ജോണിൻ്റെ മകൻ ബിജു തോമസ് (42 ) ഇന്ന് (02 / 09/2020 ) വെളുപ്പിന് കര്ത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് സ്നേഹിതനുമായി സംസാരിച്ചു കൊണ്ട് വഴിയരികിൽ നിൽക്കുകയായിരുന്ന ബിജുവിനെ അമിത വേഗത്തിൽ പാഞ്ഞു വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈകാലുകൾ ഒടിഞ്ഞിരുന്നു. ഉടൻ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഭാര്യ: ജയമോൾ ബിജു
മക്കൾ : സമീറ, സെഫിൻ, ഷാരോൺ
സംസ്ക്കാരം പിന്നീട്.