പള്ളികള്‍ ആക്രമിക്കുന്നു ; പ്രതിഷേധവുമായി പഞ്ചാബിലെ ക്രൈസ്തവസമൂഹം

0 445
​​​​​​മൃ​​​​​​ത്‌സര്‍: ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​ളെ​​​​യും വി​​​​​​ശ്വാ​​​​​​സ​​​​​​കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യെ​​​​യും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു​​​​​​ള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണം വ​​​​ര്‍​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​യ​​​​റി​​​​യി​​​​ച്ച്‌ പ​​​​​​ഞ്ചാ​​​​​​ബി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ സ​​​​​മൂ​​​​​ഹം.

കു​​​​​​റ്റ​​​​​​ക്കാ​​​​​​ര്‍ക്കെ​​​​​​തി​​​​​​രേ ക​​​​​​ര്‍ക്ക​​​​​​ശ ന​​​​​​ട​​​​​​പ​​​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് അ​​​​​​മൃ​​​​​​ത്‌സ​​​​​​ര്‍-​​​​​​ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ് രൂ​​​​​​പ​​​​​​ത, ച​​​​​​ര്‍ച്ച്‌ ഓ​​​​​​ഫ് നോ​​​​​​ര്‍ത്ത് ഇ​​​​​​ന്ത്യ (സി​​​​​​എ​​​​​​ന്‍ഐ), സാ​​​​​​ല്‍വേ​​​​​​ഷ​​​​​​ന്‍ ആ​​​​​​ര്‍മി, മെ​​​​​​ത്ത​​​​​​ഡി​​​​​​സ്റ്റ് ച​​​​​​ര്‍ച്ച്‌ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ സം​​​​​​യു​​​​​​ക്താ​​​​​​ഭി​​​​​​മു​​​​​​ഖ്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള മി​​​​​​ശി​​​​​​ഹാ മ​​​​​​ഹാ​​​​​​സ​​​​​​ഭ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. അ​​​​​​മൃ​​​​​​ത്‌സ​​​​​​റി​​​​​​ലെ അ​​​​​​ല​​​​​​ക്‌​​​​​​സാ​​​​​​ണ്ട്ര ഹൈ​​​​​​സ്‌​​​​​​ക്രൂ​​​​​​ളി​​​​​​ല്‍ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ഒ​​​​ട്ടേ​​​​റെ വി​​​​ശ്വാ​​​​സി​​​​ക​​​​ളും സ​​​​ഭാ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ത​​​​​​ര​​​​​​ണ്‍ത​​​​​​ര​​​​​​ണ്‍ ജി​​​​​​ല്ല​​​​​​യി​​​​​​ലെ ത​​​​​ക​​​​​ര്‍​​​​​പൂ​​​​​രി​​​​​ലു​​​​​ള്ള പ​​​​​​ള്ളി​​​​​​ക്കു​​​​​​നേ​​രേ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ഒ​​​​ടു​​​​വി​​​​ല​​​​ത്തെ സം​​​​ഭ​​​​വം. മു​​​​​ഖം​​​​​മൂ​​​​​ടി ധ​​​​​രി​​​​​ച്ച നാ​​​​​ലം​​​​​ഗ​​​​​സം​​​​​ഘം പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റി​ യേ​​​​​​ശു​​​​​​ക്രി​​​​​​സ്തു​​​​​​വി​​​​​ന്‍റെ​​​​​യും മാ​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പ​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ക​​​​​​ര്‍ത്തു. പ​​​​​ള്ളി​​​​​മു​​​​​റ്റ​​​​​ത്ത് നി​​​​​ര്‍​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന കാ​​​​​​റി​​​​​​നു തീ​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

സു​​​​​ര​​​​​ക്ഷാ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നെ തോ​​​​​ക്കു​​​​ചൂ​​​​​ണ്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ബ​​​​​ന്ദി​​​​​യാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് അ​​​​​ക്ര​​​​​മി​​​​​ക​​​​​ള്‍ പ​​​​​ള്ളി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ​​​​​ള്ളി​​​​​യു​​​​​ടെ മു​​​​​ക​​​​​ളി​​​​​ല​​​​​ത്തെ നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​യ​​​​​റി​​​​​യാ​​​​​ണ് യേ​​​​​ശു​​​​​ക്രി​​​​​സ്തു​​​​​വി​​​​​ന്‍റെ​​​​​യും മാ​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും പ്ര​​​​​തി​​​​​മ​​​​​ക​​​​​ള്‍ ത​​​​​ക​​​​​ര്‍​​​​​ത്ത​​​​​ത്.

ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍. സ​​​​​മാ​​​​​ധാ​​​​​നം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​ഹ്വാ​​​​​ന​​​​​വും സ​​​​​ഭാ​​​​​നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​​​​​കി. പ്ര​​​​​ശ്ന​​​​​ത്തി​​​​​ല്‍ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച്‌ സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്നും ത​​​​​ര​​​​​ണ്‍ ത​​​​​ര​​​​​ണ്‍ എ​​​​​സ്പി ആ​​​​​ര്‍.​​​​​എ​​​​​സ്. ധി​​​​​ല്ല​​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

ക്രൈ​​​​​സ്ത​​​​​വ ​​​മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ര്‍ വ​​​​​ഞ്ച​​​​​ന​​​​​യി​​​​​ലൂ​​​​​ടെ സി​​​​​ഖു​​​​​കാ​​​​​രെ മ​​​​​തം​​​​​മാ​​​​​റ്റം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് സി​​​​​ഖ്‌​​​​​നേ​​​​​താ​​​​​വ് ഗ്യാ​​​​​നി ഹ​​​​​ര്‍​​​​​പ്രീ​​​​​ത് സിം​​​​​ഗ് ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. പ്ര​​​​​ശ്ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച്‌ ച​​​​​ര്‍​​​​​ച്ച​​​​​ചെ​​​​​യ്യാ​​​​​ന്‍ അ​​​​​ടു​​​​​ത്ത തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച യോ​​​​​ഗം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നും മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​​​​​ത്ത​​​​​ന വി​​​​​രു​​​​​ദ്ധ നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കു​​​​​റി​​​​​ച്ച്‌ ച​​​​​ര്‍​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ അ​​​​​മൃ​​​​​ത്‌സ​​​​​റി​​​​​ലെ ദാ​​​​​ദു​​​​​വാ​​​​​ന​​​​​യി​​​​​ല്‍ ക്രൈ​​​​​സ്ത​​​​​വ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​നം സി​​​​​ഖ് സാ​​​​​യു​​​​​ധ​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ നി​​​​​ഹാം​​​​​ഗു​​​​​ക​​​​ള്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് നി​​​​​ഹാം​​​​​ഗ് നേ​​​​​താ​​​​​വ് ബാ​​​​​ബ മേ​​​​​ജ​​​​​ര്‍ സിം​​​​​ഗി​​​​​നും നൂ​​​​​റ്റ​​​​​ന്പ​​​​​തോ​​​​​ളം അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ള്‍​​​​​ക്കു​​​​​മെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തി​​​​രു​​​​ന്നു.

Dailyhunt

Get real time updates directly on you device, subscribe now.

%d bloggers like this: