അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

നാലു പേരടങ്ങുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സംഘവുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

0 678

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരത്തിലെ വിവിധ ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്നു(എപ്രില്‍ 2) മുതല്‍ പെന്‍ഷന്‍ വിതരണം നടക്കുന്ന സാഹചര്യത്തില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം സബ് ട്രഷറിയും പരിസരങ്ങളും അഗ്നിശമന സേന അണുവിമുക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ നേരിട്ടെത്തി മേല്‍നോട്ടം വഹിച്ചു.

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തി പെന്‍ഷന്‍ വിതരണം അവസാനിക്കുന്ന തീയതി വരെ അണുനാശിനി പ്രയോഗം നടത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന ഫയര്‍ ഫോഴ്സ് സംഘവും, നാലു പേരടങ്ങുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സംഘവുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
ഇതിനു പുറമെ നഗരത്തില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ തലങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരുന്ന വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും, കേരളാ സിവില്‍ ഡിഫന്‍സ് വോളണ്ടിര്‍മാരും അടങ്ങുന്ന സംഘം, ബ്ലഡ് ഡൊണേഴ്സ് കേരള പത്തനംതിട്ട യൂണിറ്റിന്റെ സഹകരണത്തോടെ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ തയാറാക്കിയ മിക്സഡ് ഫ്രഷ് ജ്യൂസ് നല്‍കി. വിവിധ സ്ഥലങ്ങളില്‍ മരുന്നുകള്‍ ആവശ്യം ഉള്ളവര്‍ക്ക് സിവില്‍ ഡിഫന്‍സ് വോളണ്ടിര്‍മാരുടെ സഹായത്തോടെ എത്തിച്ച്‌ നല്‍കുന്നതിനും നടപടി സ്വീകരിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: