ക്രിസ്ത്യൻ മ്യുസിഷൻസ് ഫെല്ലോഷിപ്പ് ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജനുവരി 26 ന്)

0 398

കേരളത്തിലുടനീളമുള്ള ക്രൈസ്തവ സംഗീത രംഗത്ത് വിവിധ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുടെ പൊതു വേദിയായ ക്രിസ്ത്യൻ മ്യുസിഷൻസ് ഫെല്ലോഷിപ്പിൻ്റെ (സി. എം. എഫ്) ഉദ്ഘാടനം ജനുവരി 26 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടക്കും.
ജെയിംസ് വർഗീസ് ഐ. എ. എസ്. ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്‌ത ഗായകൻ ജോളീ ഏബ്രഹാം (ചെന്നൈ) വെബ്‌സൈറ്റ് പ്രകാശനം ചെയ്യും. സാംസൺ കോട്ടൂർ ആമുഖ സന്ദേശം നൽകും. ഇമ്മാനുവേൽ ഹെൻട്രി സി. എം. എഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ജോസ് ജോർജ്ജ് കൃതജ്ഞത അറിയിക്കും.

സി. എം. എഫ്. ഭാരവാഹികൾ :
പാസ്റ്റർ പി. എം. ഭക്തവത്സലൻ (രക്ഷാധികാരി) നിർമ്മലാ പീറ്റർ, മാത്യു ജോൺ,കുട്ടിയച്ചൻ, ബിനോയ് ചാക്കോ, വിത്സൺ ചേന്ദനാട്ടിൽ, ടോണി ഡി. ചൊവ്വല്ലൂക്കാരൻ (ഉപദേശക സമിതി), സാംസൺ കോട്ടൂർ (മാനേജിംഗ് ട്രസ്റ്റി), ജോസ് ജോർജ്ജ് (സെക്രട്ടറി), ഇമ്മാനുവേൽ ഹെൻട്രി (ട്രഷറർ), ഷാജു ജോസഫ് (പി. ആർ. ഓ.), സുനിൽ സോളമൻ (പ്രോഗ്രാം കോ- ഓർഡിനേറ്റർ), ബിനു ചാരുത (മീഡിയാ കോ- ഓർഡിനേറ്റർ), വി. ജെ. പ്രദീഷ് (വെൽഫെയർ കോ- ഓർഡിനേറ്റർ)