വിശ്വാസത്താല്‍ പ്രതികൂലത്തെ അതിജീവിക്കുക: പാസ്റ്റര്‍ അനീഷ് ഏലപ്പാറ

0 407

മുളക്കുഴ: ലോകം അനിതരസാധരണമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ശാസ്ത്രവും മാനുഷ്യ ബുദ്ധിയും പരാജയപ്പെടുമ്പോള്‍, ദൈവത്തിങ്കലുള്ള വിശ്വാസത്താല്‍ എല്ലാ വൈഷമ്യതകളേയും അതീജിവിക്കുവാന്‍ കഴിയണം എന്ന് പാസ്റ്റര്‍ അനീഷ് ഏലപ്പാറ പ്രസ്താവിച്ചു.ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പാസ്റ്റര്‍ റ്റി.എ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ജെയ്‌സ് പാണ്ടനാട്, റെജി ശാസ്താംകോട്ട, എ.പി അഭിലാഷ്, ക്രിസ്റ്റഫര്‍. റ്റി രാജു, സാംകുട്ടി മാത്യു, വിനോദ് ജേക്കബ്ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷനില്‍ ഇന്ന് 13/03/2021 ശനി

അദ്ധ്യക്ഷന്‍ പാസ്റ്റര്‍ വൈ റെജി
പ്രസംഗം: ഡോക്ടര്‍ ഷിബു.കെ മാത്യ, പാസ്റ്റര്‍ പി.സി ചെറിയാന്‍