പ്രതിസന്ധികളില്‍ ദൈവത്തില്‍ വിശ്വസിക്കുക. റവ: സി സി തോമസ്

0 608

മുളക്കുഴ: ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്ക് കഴിയണം.കോവിഡ് 19 പോലെയുള്ള മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും മനുഷ്യ കുലത്തിന് വെല്ലുവിളിയാകുകയും ഭയചകിതരാകുകയും ചെയ്യുമ്പോള്‍ ദൈവീക വിശ്വാസത്തോടെ മുന്നേറുവാന്‍ ഭക്തര്‍ക്ക് സാധിക്കണം എന്ന് പാസ്റ്റര്‍ സി.സി തോമസ് പ്രസ്താവിച്ചു.ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ലോക ചരിത്രം നോക്കിയാല്‍ ജീവിതത്തില്‍ വിജയിച്ചവരെല്ലാം പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തില്‍ ആശ്രയിച്ചവരും ദൈവത്തെ വിശ്വസിച്ചവരുമാണ് എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് കൗണ്‍സില്‍ പാസ്റ്റര്‍ റ്റി.എം മാമച്ചന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ റെജി സ്വാഗതപ്രസംഗം നടത്തി. പാസ്റ്റര്‍രമാരായ എ.റ്റി ജോസഫ് വൈ മോനി, വൈ.ജോസ്, പി.എ ജെറാള്‍ഡ്, വി.പി തോമസ്, എം.ജോണ്‍സന്‍, ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷനില്‍ ഇന്ന് 12/03/2021 വെള്ളി
രാവിലെ 10.00 മുതല്‍ 1.00 വരെ സെന്റര്‍ പാസ്റ്റര്‍മാരുടെ സമ്മേളനം
വൈകിട്ട് 5.30 മുതല്‍ 8.30 വരെ പൊതുയോഗം
അദ്ധ്യക്ഷന്‍ പാസ്റ്റര്‍ റ്റി.എ ജോര്‍ജ്
പ്രസംഗം പാസ്റ്റര്‍മാരായ അനിഷ് ഏലപ്പാറ, ജെയ്‌സ് പാണ്ടനാട്, റെജി ശാസ്താംകോട്ട