ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു

0 1,311

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 2022-24 വര്‍ഷത്തേയ്ക്കുള്ള കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മുളക്കുഴയില്‍ നടന്നു. 15 പേരെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു. 2022 ഫെബ്രുവരി 10 മുതല്‍ 12 വരെ മുളക്കുഴയില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പുതിയ കൗണ്‍സില്‍ ചുമതല ഏറ്റെടുക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി തോമസ് മുഖ്യ വരണാധികാരിയായും അഡ്വ: പോള്‍ മാത്യു റിട്ടേണിംഗ് ഓഫീസറുമായി പ്രവര്‍ത്തിച്ചു. 26 സ്ഥാനാര്‍ത്ഥികളാണ് കൗണ്‍സിലിലേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തികച്ചും സമാധാനപൂര്‍ണവും ആരോഗ്യകരമായ തെരെഞ്ഞെടുപ്പാണ് നടന്നത്. 760 ശുശ്രൂഷകന്മാര്‍ വോട്ട് രേഖപ്പെടുത്തി.
1. Dr. ഷിബു കെ മാത്യു – 507
2. Pr. ബെൻസ് എബ്രഹാം- 471
3. Pr. T. M മാമച്ചൻ – 458
4. Pr. ബാബു ചെറിയാൻ – 449
5. Pr. സജി ജോർജ്ജ് – 426
6. Pr. J ജോസഫ് – 424
7. Pr. Y ജോസ് – 396
8. Pr. P. C ചെറിയാൻ – 390
9. Pr. അഭിലാഷ് A.P – 386
10. Pr. തോമസ്സ്കുട്ടി എബ്രഹാം – 381
11. Pr. ലൈജു നൈനാൻ – 360
12. Pr. സാംകുട്ടി മാത്യു – 338
13. Pr. ജോൺസൺ ഡാനിയേൽ – 335
14. Pr. ഷൈജു തോമസ്സ് ഞാറക്കൽ – 328
15. Pr. ഫിന്നി ജോസഫ് – 324
എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഡോക്ടര്‍ ഷിബു.കെ മാത്യുവാണ്. പാസ്റ്റര്‍മാരായ സാംകുട്ടി മാത്യു, ലൈജു നൈനാന്‍, ഷൈജു തോമസ് ഞാറയ്ക്കല്‍, ഫിന്നി ജോസഫ് എന്നിവരാണ് കൗണ്‍സിലിലെ പുതുമുഖങ്ങള്‍. വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ക്ക് ബ്രദര്‍ ബിനോയി പി അലക്‌സിന്റെ നേതൃത്വത്തിലുള്ള ഓഫിസ് സ്റ്റാഫ് നേത്യത്വം നല്കി.

Get real time updates directly on you device, subscribe now.

%d bloggers like this: