ചർച്ച് ഓഫ് ഗോഡ് യു.എ.ഇ 2023-2024 നാഷണൽ കൗൺസിൽ

0 46
ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വാർഷിക ജനറൽ ബോഡി 2023 ഫെബ്രുവരി 21-നു നടക്കുകയുണ്ടായി. നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി നിയമിതനായ ബിഷപ് ഷാൻ മാത്യു ചുമതലയേറ്റെടുത്തു.
പ്രസ്തുത പൊതുയോഗത്തിൽ പോയവർഷത്തെ റിപ്പോർട്ട് നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലിശ്ശേരി അവതരിപ്പിക്കുകയും, ഭേദഗതികൾ കൂടാതെ പാസ്സ് ആക്കുകയും ചെയ്തു. നാഷണൽ ട്രെഷറർ പാസ്റ്റർ സാം അടൂർ വരവുചെലവ് കണക്കുകൾ കൗൺസിൽ മുൻപാകെ അവതരിപ്പിച്ചനന്തരം വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ ഉത്തരവാദിത്തപെട്ടവർ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളെ ജനറൽ ബോഡി കൃത്യമായി അവലോകനം ചെയ്യുകയും, നാഷണൽ ഓവർസിയർ മുൻപോട്ട് വെച്ച നിർദേശങ്ങളെ അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് 2023-24 പ്രവർത്തി വര്ഷങ്ങളിലേക്കു നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലിശ്ശേരി, നാഷണൽ ട്രഷറർ പാസ്റ്റർ സാം അടൂർ നാഷണൽ ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ തോമസ് കുട്ടി ഐസക്കും, നാഷണൽ ജോയിന്റ് ട്രെഷറർ ആയി ബ്രദർ ബെന്നി എബ്രഹാമും എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ ഡിപ്പാർട്മെന്റ്കളിലേക്കു തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്
പാസ്റ്റർ സണ്ണി പി. ശാമുവേൽ (സെക്രട്ടറി), പാസ്റ്റർ നിബു തോമസ് (ബോർഡ് മെമ്പർ) പാസ്റ്റർ കെ. വി. ജോസഫ് (ബോർഡ് മെമ്പർ)
YPE ഡിപ്പാർട്ട്മെന്റ്
പാസ്റ്റർ. ഫെബിൻ മാത്യു (ഡയറക്റ്റർ), ബ്രദർ ഗിന്നർ (സെക്രട്ടറി), ബ്രദർ റിജോ നൈനാൻ (ജോയിന്റ് സെക്രട്ടറിയായി), പാസ്റ്റർ ജോർജ് മാത്യു (ട്രഷറർ),ബ്രദർ ഷിന്റോ ബാബു (ജോയിന്റ് ട്രെഷറർ)
സ്ക്രിപ്ച്ചർ സ്കൂൾ ഡിപ്പാർട്മെന്റ്
ബ്രദർ റോബി ജോൺ (ഡയറക്റ്റർ), ബ്രദർ ദിനേശ് എ. പി (സെക്രട്ടറി), ബ്രദർ ബിനോയ് ജ തോമസ് (ട്രഷറർ)
മീഡിയാ ഡിപ്പാർട്മെന്റ്
ബ്രദർ റോബിൻ കീച്ചേരി (ഡയറക്റ്റർ), പാസ്റ്റർ സജിൽ ദേവ് (സെക്രട്ടറി)
ലേഡീസ് മിനിസ്ട്രിസ്
സിസ്റ്റർ വത്സ മാത്യു (ഡയറക്റ്റർ) സിസ്റ്റർ സുജ ജോർജ്ജ് (സെക്രട്ടറി)
നാഷണൽ ഓഡിറ്റർ ബോർഡ് :
ബ്രദർ മോറിസ്, ബ്രദർ ബെന്നി എബ്രഹാം
ഏരിയ കോർഡിനേറ്റർസ് :
പാസ്റ്റർ പി.ടി പ്രസാദ് (അബുദാബി) പാസ്റ്റർ കുരിയൻ മാമൻ (ദുബൈ) പാസ്റ്റർ ജോൺ മാത്യു (ഷാർജ) പാസ്റ്റർ ബോബൻ (റാസ് അൽ ഖൈമ), പാസ്റ്റർ റെജി (അലൈൻ), പാസ്റ്റർ റോബർട്ട് (ഫുജൈറ)