ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ- സെൻട്രൽ വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ ഗോസ്പൽ മീറ്റിംഗുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റാണ് ഓൺലൈൻ ഗോസ്പൽ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത്.

0 996

ഓൺലൈൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഓൺലൈൻ ഗോസ്പൽ മീറ്റിങ്ങുകൾ നടത്തപ്പെടുന്നു..
സെപ്റ്റംബർ 10,11 തീയതികളിൽ (വ്യാഴം, വെള്ളി) വൈകിട്ട് 7 മുതൽ 9 വരെ നടത്തപ്പെടുന്ന മീറ്റിംഗ് 10 ന് വൈകിട്ട് 7 മണിക്ക് റീജിയണൽ ഓവർസിയർ റവ. ബെനിസൻ മത്തായി ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ഫിലിപ്പ് സാമുവേൽ (ഫിലാഡൽഫിയ), ഡോ. പോൾ മാത്യൂസ് (ഉദയ്‌പൂർ ) തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും.

സെൻട്രൽ വെസ്റ്റ് റീജിയൻ യൂത്ത് ഡയറക്ടർ പാസ്റ്റർ ബെഞ്ചി മാത്യുവും ഇവാ. അലക്സ് ഫിലിപ്പും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ഓൺലൈൻ ഗോസ്പൽ മീറ്റിങ്ങുകൾ സൂം (Zoom ) പ്ലാറ്റ് ഫോമിലും കർമ്മേൽ മീഡിയാ വിഷൻ ഫേസ്ബുക് പേജിലും തത്സമയം സംബന്ധിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാസ്റ്റർ ഈ. പി. സാംകുട്ടി, പാസ്റ്റർ കെ. സി. ഏബ്രഹാം, പാസ്റ്റർ സംജയ് ആൽവിൻ, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ടി. ജെ. ബോവസ്സ്, പാസ്റ്റർ എം. പി. ഗൗതം തുടങ്ങിയ ദൈവദാസൻമാരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ. പി. സാംകുട്ടി അറിയിച്ചു.