അടിമനുകത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിച്ചത് ബൈബിളിന്റെ പ്രചാരകര്‍: പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്

0 749

തിരുവല്ല; അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അടിമനുകത്തില്‍ നിന്നും ഈ നാട്ടിലെ ജനങ്ങളെ സ്വതന്ത്രമാക്കിയത് കേരളത്തില്‍ എത്തിയ മിഷണറിമാരാണ് എന്ന് പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട് പ്രസ്താവിച്ചു. തിരുവല്ല രാമന്‍ച്ചിറയില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന്‍ മൂന്നാം ദിനം പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവാഞ്ചലിസം ബോര്‍ഡ് ഡയറക്ടര്‍ പാസ്റ്റര്‍ റ്റി. എ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഫിന്നി ജോസഫ്, ജോകുര്യന്‍, ഷൈജു തോമസ് ഞാറയ്ക്കല്‍, ലൈജു നൈനാന്‍, അഭിലാഷ് എ.പി, ജോണ്‍സന്‍ ദാനിയേല്‍, ഈപ്പച്ചന്‍ തോമസ് എന്നിവര്‍ പകല്‍ രാത്രി യോഗങ്ങളില്‍ പ്രസംഗിച്ചു. വി.എ സാബു, പാസ്റ്റര്‍ പി. റ്റി മാത്യു, ഷിജു മത്തായി എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ഇന്നത്തെ പ്രോഗ്രാം
രാവിലെ 9 മണി മുതല്‍ 12.30 വരെ ലേഡിസ് മിനിസ്ട്രിസ് സമ്മേളനം
ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4.30 വരെ മിഷണറി സമ്മേളനം
5.30 മുതല്‍ പൊതുയോഗം പ്രസംഗകര്‍ റെജി മാത്യു, റ്റി. എം മാമ്മച്ചന്‍, ബെന്‍സണ്‍ മത്തായി.