കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കി മഹാരാഷ്ട്ര
തൊഴിലാളികളുടെ സ്വദേശത്തെ ഗ്രാമത്തലവന്‍മാര്‍ ഇവരെ സ്വീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മുംബൈ: ( 18.04.2020) ലോക് ഡൗണ്‍ സാഹചര്യത്തില്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കുടുങ്ങിയ ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെ വ്യക്തമാക്കി.
മഹാരാഷ്ട്ര റവന്യു വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും കരിമ്ബ് ഫാക്ടറി ഉടമകളാണ് ഒരുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഹമദ്‌നഗര്‍, ബീഡ് തുടങ്ങിയ ഇടങ്ങളില്‍ കരിമ്ബ് കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാണ് അനുമതി. സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ വീടുകളില്‍തന്നെ തുടരണമെന്ന നിര്‍ദേശവും മന്ത്രി മുണ്ടെ നല്‍കി.
മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം 38 കരിമ്ബ് ഫാക്ടറികളുടെ സമീപത്ത് ഒരുക്കിയ താത്കാലിക അഭയകേന്ദ്രങ്ങളില്‍ 1.31 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേര്‍ മറ്റിടങ്ങളിലും താമസിക്കുന്നുണ്ട്.
നേരത്തെ മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാന്ദ്ര സ്റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ ഒത്തുകൂടിയിരുന്നു.