കൊവിഡിനെ തുരത്താന്‍ മാസ്റ്റര്‍പ്ലാന്‍ ഒരുക്കി യുഎഇ സര്‍ക്കാര്‍ ; മൂന്ന് താല്‍ക്കാലിക ആശുപത്രി

0 730

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ ആറ് പേര്‍ കൂടി മരിച്ചതോടെ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 52 ആയിട്ടുണ്ട്. 483 പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8238 ആയിട്ടുണ്ട്. ഇതുകൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

24 മണിക്കൂറിനിടെ 14 മരണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ അഞ്ച് പേരും യുഎഇയില്‍ ആറ് പേരുമാണ് രോഗം ബാധയെത്തുടര്‍ന്ന് മരിച്ചിട്ടുള്ളത്. സൗദിയില്‍ 1141 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 12, 772 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 114 പേരാണ് സൗദിയില്‍ മാത്രം കൊറോണ ബാധിച്ച്‌ മരിച്ചിട്ടുള്ളത്. അതേ സമയം 1812 പേര്‍ രോഗംഭേദമായി വീടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ ഒരുക്കുകയാണ് യുഎഇ. വിശദാംശങ്ങളിലേക്ക്…

മൂന്ന് താല്‍ക്കാലിക ആശുപത്രി

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മൂന്ന് താല്‍ക്കാലി ആശുപത്രികളാണ് യുഎഇ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. ്‌അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിലുമാണ് മൂന്ന് പുതിയ താല്‍ക്കാലിക ആശുപത്രി നിര്‍മ്മിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ചൈനയിലും ഇതുപോലെ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിച്ചിരുന്നു.

വേള്‍ഡ് ട്രേഡ് സ്റ്റെന്ററിലും ആശുപത്രി

കൊറോണ പടര്‍ന്നുപിടിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രി തുറന്നിരുന്നു. 3030 പേരെ ചികിത്സിക്കാവുന്ന ആശുപത്രിയാണ് അന്ന് തുറന്നത്. എന്നാല്‍ ഇപ്പോള്‍ നാല് ആശുപത്രികളിലുമായി 5430 പേരെ ചികിത്സിക്കാം. ഇവിടങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ സംഘത്തെയാണ് നിയോഗിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൂടുതല്‍ താല്‍ക്കാലി ആശുപത്രികള്‍ ഒരുക്കണമെന്ന അബുദാബി കിരീടാവകാശി യും സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: