പാസ്റ്റർ പോൾ യോംഗി ചോ നിത്യതയിൽ

ലോകത്തിലെ ഏറ്റവും വലിയ സഭയുടെ സ്ഥപകൻ

0 5,243

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ ദക്ഷിണ കൊറിയയിലെ സിയോൾ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സ്ഥാപകനും ലോകപ്രശസ്ത സുവിശേഷകനുമായിരുന്ന  പാസ്റ്റർ ഡേവിഡ് യോംഗി ചോ (85) നിത്യതയിൽ.

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7

മണിക്കായിരുന്നു (sep 14) അന്ത്യം സംഭവിച്ചത്.

1936 ഫെബ്രുവരി 14ന് ഉത്സാനിലെ ( Ulsan )ഒരു ബുദ്ധമത കുടുംബത്തിൽ ജനിച്ച യോംഗി ചോ 17ആം വയസ്സിൽ രക്ഷിക്കപ്പെടുകയും 20 വയസുള്ളപ്പോൾ (1936)വേദപഠനംനടത്തുകയും ചെയ്തു.1958ൽയോംഗി ചോ ആരംഭിച്ച സഭയാണ് 7 ലക്ഷത്തിലധികം അംഗങ്ങൾ ഉള്ള യോയിഡോ ഫുൾ ഗോസ്പൽ ചർച്ച്.

2008ൽ ശുശ്രുഷയിൽ നിന്ന് വിരമിച്ചു.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 18 ശനി രാവിലെ സഭയുടെ ഗ്രാൻഡ് ഹാളിൽ ആരംഭിക്കും.

ഒസാൻ റി യിലെ പ്രാർത്ഥനാ മലയിലെ കല്ലറയിൽ സംസ്കരിക്കും.

ഭാര്യ : Kim sung hae

മക്കൾ :Cho hee-jun

Cho min-j

Cho seung-j