ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ വനിത

ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്

0 9,214

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപതി മുര്‍മു ചരിത്രമെഴുതി. ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്റെ 64.03 ശതമാനം ദ്രൗപതി മുര്‍മു നേടി. യശ്വന്ത് സിന്‍ഹക്ക് 35.97 ശതമാനമാണ് നേടാനായത്.. എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയാണ് മുര്‍മു. പ്രതിപക്ഷ നിരയുടെ എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പരാജയം സമ്മതിച്ചു. ജൂലൈ 25നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 53.13 ശതമാനം വോട്ട് മുര്‍മു നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ അഭിനന്ദിച്ചു.