ഗുഡ്‌ന്യൂസ് ബിബ്ലിക്കൽ സെമിനാരിയുടെ ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഇന്ന് 3 മണിക്ക്.
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എജുക്കേറ്റർ റവ. കെ. സി. സണ്ണിക്കുട്ടി മുഖ്യ അതിഥിയായിരിക്കും.
ഷാർജ/ കൊച്ചി: ഷാർജാ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബനേസർ ഗോസ്പൽ മിനിസ്ട്രീസിൻ്റെ കേരളത്തിലെ സംരംഭമായ ഗുഡ്‌ന്യൂസ് ബിബ്ലിക്കൽ സെമിനാരിയുടെയും (GNBC-നെടുമ്പാശ്ശേരി/ കൊച്ചി), എബനേസർ ബൈബിൾ ട്രയിനിംഗ് സെന്ററിന്റെയും (വാകത്താനം, കോട്ടയം) ഓൺലൈൻ ക്ലാസ്സുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (15/11/2020) 3.30 ന് നടക്കും.
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എജുക്കേറ്റർ റവ. കെ. സി. സണ്ണിക്കുട്ടി മുഖ്യ അതിഥിയായിരിക്കും.
ഷാർജാ കേന്ദ്രമായി പ്രവർത്തിക്കുന്ന എബനേസർ ഗോസ്പൽ മിനിസ്ട്രീസിൻ്റെ കീഴിലുള്ള ബൈബിൾ ട്രെയിനിംഗ് സെന്ററുകളുടെ ചുമതലക്കാർ ഡോ. ആൻഡ്രൂസ് വർഗീസ് (ഡയറക്ടർ) , ബ്രദർ അബു ജോൺ, (പ്രസിഡൻറ്) റവ. ഡോ. സി. വി. വർഗീസ് (പ്രിൻസിപ്പൽ) എന്നിവരാണ്.