മലയോര മേഖലയില്‍ കനത്ത മഴ; എരുമേലിയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം, പത്തനംതിട്ടയില്‍ മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്തെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. എരുമേലി തുമരുംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. എരുമേലി തുമരംപാറയിൽ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയതായി സംശയം ഉയർന്നിരിക്കുന്നത്. പ്രദേശത്ത് ശക്തമായ മലവെള്ളപാച്ചിൽ. കൊപ്പം തോട് കര കവിഞ്ഞു. വീടിനോട് ചേർന്ന് നിരവധി പുരയിടങ്ങളിൽ വെള്ളം കയറി. പേരൂർ തോട്ടിൽ ഒരു വീട്ടിലും വെള്ളം കയറി.

0 779

കോട്ടയം: എരുമേലി തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. കനത്ത മലവെള്ളപ്പാച്ചിലിൽ എരുമേലിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. എരുമേലി ക്ഷേത്രത്തിൽ അടക്കം വെള്ളംകയറിയതും ഭീതി പടർത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശവുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. എരുമേലി തുമരംപാറയിൽ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയതായി സംശയം ഉയർന്നിരിക്കുന്നത്.
പ്രദേശത്ത് ശക്തമായ മലവെള്ളപാച്ചിൽ. കൊപ്പം തോട് കര കവിഞ്ഞു. വീടിനോട് ചേർന്ന് നിരവധി പുരയിടങ്ങളിൽ വെള്ളം കയറി. പേരൂർ തോട്ടിൽ ഒരു വീട്ടിലും വെള്ളം കയറി. ശക്തമായ മഴയിൽ എരുമേലിതെക്ക് വില്ലേജിലെ ഇറുമ്പൂന്നിക്കര മറപ്പള്ളിക്കവലയിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കോഴി ഫാം ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. ആൾനാശമോ മാറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
എരുമേലി ഉള്‍പ്പെടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരുന്നു. അതേസമയം പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ കാടിനുള്ളില്‍ മലവെള്ളപ്പാച്ചില്‍. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Get real time updates directly on you device, subscribe now.

%d bloggers like this: