സഞ്ചാര സുവിശേഷകൻ മാത്യു ചാക്കോ നിര്യാതനായി

0 899

ആലപ്പുഴ: സഞ്ചാര സുവിശേഷകൻ മാത്യു ചാക്കോ (മത്തായിച്ചായൻ – 82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ആലപ്പുഴയിൽ. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിലായിരുന്നു അന്ത്യം. ആലപ്പുഴ തണ്ണീർമുക്കം അമ്പാഴപ്പള്ളിയിൽ കുടുംബാംഗമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം സൈക്കിളിലും കാൽനടയായും സഞ്ചരിച്ചു പരസ്യയോഗങ്ങൾ നടത്തുന്നതിൽ സജീവമായിരുന്നു മാത്യു ചാക്കോ. അവിവാഹിതനാണ്. ഐപിസി ആലപ്പുഴ ഫെയ്ത് സെന്റർ സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്ന് ചേർത്തല സെന്റർ പാസ്റ്റർ സാബു തോമസ് അറിയിച്ചു. ഫോൺ – 9496466093