ന്യൂ പൻവേൽ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും വചനശുശ്രൂഷയും

0 678

ന്യൂ പൻവേൽ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും വചനശുശ്രൂഷയും നാളെ മുതൽ (29 -10 -2020 ) ശനിയാഴ്ച വരെ (31-10 -2020 ) നടത്തപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂം (Zoom) ആപ്ലിക്കേഷനിൽ കൂടി നടത്തപ്പെടുന്ന ഉപവാസപ്രാർത്ഥനയിൽ പാസ്റ്റേഴ്സ്സ് പ്രിൻസ്സ്‌ കോശി (മണക്കാലാ), ബിജു എം. ജി. (മുംബൈ ) വി. പി. തോമസ് തുടങ്ങിയവർ വചനശുശ്രൂഷ ചെയ്യുന്നതായിരിക്കും.
എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ ബ്രദർ ബെൻസൻ വർഗീസ് തോട്ടഭാഗം സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

നവംബർ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ. പി. സാംകുട്ടി മുഖ്യ സന്ദേശം നൽകും.

പാസ്റ്റർ ബ്ലെസ്സൻ ഡാനിയേലിൻറെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയയായി.

Zoom Id: 822 7409 3156

Password : 086465