As children, we remember signs of affection showed to us by our parents through kisses, hugs, cuddles and more. It all seems pretty innocent and second nature to be affectionate with the ones we love, but one doctor is challenging that norm.
The mouth is known as an erogenous zone which could “cause confusion” to kids according to Reznick’s controversial claims.
This statement from Dr. Reznick has made parents all over the world upset and many are lashing back. Some are arguing that it is as natural as breast-feeding and should not be looked at in a sexual way.
In our over-sexualized modern world, it seems even seemingly-innocent exchanges with our little ones can now be construed as inappropriate.
ചെറുപ്രായത്തില്‍ കുട്ടികളുടെ കവിളില്‍ ഉമ്മ കൊടുക്കുന്നത് കുടുംബത്തിലെ മുതിര്‍ന്നവര്‍ വിലക്കാറുണ്ട്. കുട്ടികളുടെ കവിള്‍ വലുതാകുമെന്നത് കൊണ്ടാണ് മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. എന്നാല്‍ കുട്ടികളുടെ ചുണ്ടില്‍ ഉമ്മവെക്കരുതെന്ന മുന്നറിയിപ്പുമായി ഒരു ഡോക്‌ടര്‍ രംഗത്തെത്തിയിരിക്കുന്നു. കുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് നല്ല ശീലമല്ലെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍നിന്നുള്ള ഡോക്‌ടര്‍ ഷാര്‍ലറ്റ് റെസ്നിക് പറയുന്നത്. ചുണ്ടില്‍ ചുംബിക്കുന്നത് മുതിര്‍ന്ന കുട്ടികളില്‍ ആശയകുഴപ്പമുണ്ടാക്കുമെന്നാണ് ഡോക്‌ടറുടെ വാദം. ചെറുപ്രായത്തില്‍ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഇപ്പോഴത്തെ കുട്ടികള്‍.
പലപ്പോഴും മാതാപിതാക്കള്‍ തമ്മിലുള്ള ചുംബനം അവര്‍ കണ്ടിട്ടുമുണ്ടാകാം. ഇതൊക്കെ കുട്ടികളില്‍ മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കുട്ടികള്‍ വളരുമ്പോള്‍ ഇത് ഏതെങ്കിലും തരത്തിലുള്ള വ്യക്തിവൈകല്യങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാതാപിതാക്കളുടെ സ്‌നേഹപ്രകടനത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന വാദവുമുണ്ട്. ഡോക്‌ടറുടെ മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാതാപിതാക്കള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് ഡോക്‌ടര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ കുട്ടികളുടെ സൈക്കോളജിസ്റ്റാണ് ഡോ. ഷാര്‍ലറ്റ്.