പത്തനംതിട്ട. ടൗണില്‍ കടയില്‍ തീ പിടുത്തം. സിവിൽ സ്റ്റേഷൻ അടുത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. ഗ്യാസ് കുറ്റി പുറത്ത് ജനക്കൂട്ടത്തിലേക്ക് അഗ്നിഗോളമായി തെറിച്ചുവന്നത് ഭീതിപരത്തി. ചിപ്സ് തയ്യാറാക്കുന്ന കടയിലെ ഗ്യാസ് സിലിന്‍ഡറിലാണ് തീപിടിച്ചത്. വലിയ പൊട്ടിത്തറിയോടെ ചുറ്റു പാടുള്ള 2 കടകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു.