സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 69 കാ​ര​നാ​ണ് മ​രി​ച്ച​ത്.

0 987

കൊച്ചി : കേരളത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു . കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 69 വയസ്സുകാരന്‍ ആണ് മരിച്ചത്. ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച്‌ 16 നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.

അതേസമയം, കൊറോണ ബാധിതനായി മരിച്ച രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നാലെ…