യുവസുവിശേഷകന്റെയും കുഞ്ഞുങ്ങളുടെയും സംസ്ക്കാരം ഇന്ന് 12ന്

ഭാര്യ മേരി അപകടനില തരണം ചെയ്തു

0 1,204

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യുവസുവിശേഷകൻ പാസ്റ്റർ ഡോക്ടർ തോമസ് ഉലെധറിന്റെയും രണ്ട് മക്കളുടെയും ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വോയ്സ് ഓഫ് ജീസസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശിവരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ജൂലൈ 2 ചൊവ്വാഴ്ചയാണ് പാസ്റ്റർ ഉലെധരും കുടുംബവും സഞ്ചരിച്ചിരുന്ന നാനോ കാറിന്റെ എതിരെ വന്ന ടെമ്പോ കാറിലിടിച്ച് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചു തന്നെ പാസ്റ്ററും രണ്ട് ആണ്മക്കളും മരണമടഞ്ഞു. ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ മേരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.