കൂട്ടുകാരിയുടെ ജന്മദിന ആഘോഷത്തിനിടെ മലയാളി യുവതി യുഎസില്‍ മുങ്ങിമരിച്ചു
നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്. ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ രക്ഷിച്ചു. പ്രധാന പൂള്‍ അടച്ച ശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒക്ലഹോമ: മലയാളി യുവതി യുഎസില്‍ മുങ്ങി മരിച്ചു. ജസ്‌ലിൻ ജോസ് (27) ആണ് മരിച്ചത്. കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ യുവതിയാണ് മരിച്ചത്. ഡാലസിലാണ് ജെസ്ലിന്‍ ജോസ് താമസിക്കുന്നത്. ടര്‍ണര്‍ഫോള്‍സില്‍ നീന്താനിറങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്. ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടിരുന്നു.ഒഴുക്കില്‍പ്പെട്ട മൂന്നുപേരെയും രക്ഷപ്പെടുത്തിയെങ്കിലും ജെസ്‍ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവീസ് പൊലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെയും കരയ്ക്ക് കയറ്റിയത്. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഡാലസില്‍ താമസിക്കുന്ന മൈലപ്ര ചീങ്കൽത്തടം ചേറാടി ഇളംപുരയിടത്തിൽ ജോസ് – ലീലാമ്മ ദമ്പതികളുടെ മകളാണ് ജെസ്ലിന്‍. അടുത്തിടെയായിരുന്നു ജെസ്ലിന്‍ വിവാഹിതയായത്. ഭർത്താവ് ജോർജ് ഫിലിപ്പ്. (ന്യൂസിലാന്റ്). അദ്ദേഹത്തെ യുഎസിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംസ്കാരം പിന്നീട്. ചീങ്കൽതടം സെന്റ് ജോസഫസ് പള്ളി ഇടവകാംഗമാണ്.