നവിമുംബൈ: തുർഭ ഹാർവെസ്റ് ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ കൺവൻഷനും സംഗീത സായാഹ്നവും ഉൽവെ രാംഷെത് താക്കൂർ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലക്സിൽ വച്ച് ഈ മാസം 26 മുതൽ 29 വരെ നടക്കും. പ്രസിദ്ധ പ്രാസംഗികൻ ബ്രദർ സുരേഷ് ബാബു മുഖ്യ പ്രാസംഗികനായിരിക്കും. എല്ലാദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് യോഗങ്ങൾ. ഗാനശുശ്രൂഷ നയിക്കുന്നത് പാസ്റ്റർ വിത്സൻ ജോർജ്ജും ടീമും ആണ്. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബിജോയ് കെ. തോമസ് 810838428/ 9820912611