കാമോഠെ എ.ജി യിൽ ഗോസ്പൽ മീറ്റിംഗുകൾക്ക് ഇന്ന് തുടക്കം

റവ. ഡോ. ഓ. എം. രാജുക്കുട്ടി മുഖ്യ പ്രാസംഗികൻ

0 2,568

നവിമുംബൈ: കാമോഠെ എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2 ദിവസത്തെ സുവിശേഷ മഹായോഗങ്ങൾ ഇന്ന് വൈകിട്ട് ആറു മണി മുതൽ കാമോഠെ സെക്ടർ 15 ലുള്ള അഗ്രി സമാജ് മംഗൽ കാര്യലായ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രശസ്‌ത വേദപണ്ഡിതനും ടെലിവിഷൻ പ്രഭാഷകനുമായ റവ. ഡോ. ഓ. എം. രാജുക്കുട്ടിയാണ് മുഖ്യ പ്രാസംഗികൻ. പാസ്റ്റർ ബി. മാത്യുവിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ട്രെയിൻ മാർഗ്ഗം വരുന്നവർ ഖാണ്ഡേശ്വർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഐശ്വര്യാ ഹോട്ടലിന്റെ അടുത്തേക്ക് പോകുന്ന ഷെയർ റിക്ഷയിൽ കയറി സെക്ടർ 15 ലുള്ള കാമോഠെ ശ്മശാൻ ഭൂമിയുടെ അടുത്ത് ഇറങ്ങുക. ഏകദേശം 200 മീറ്റർ മാറി ഇടത് വശത്തായാണ് സമാജ് മംഗൽ കാര്യലായ് ഓഡിറ്റോറിയം.

കൂടുതൽ വിവരങ്ങൾക്കും ലൊക്കേഷനും, താഴെക്കാണുന്ന ഏതെങ്കിലും മൊബൈലിൽ ബന്ധപ്പെടാവുന്നതാണ്.

റവ. ബി. മാത്യു : 8976419638
ജെയ്‌സൺ തോമസ് : 9594804339
ഷാജി നായർ : 9833537888
ശ്രീകുമാർ : 9920873977
ജോയൽ ജോൺസൺ : 9930353612