ഐ.പി.സി ഫാമിലി കോൺഫ്രൻസ് ജൂലൈ 25 മുതൽ ഒർലാന്റോയിൽ

ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് തീം പാർക്കിന് ഏറ്റവും അടുത്തുള്ള ലോകോത്തര നിലവാരമുള്ള ഡബിൾ ട്രീ ഹോട്ടൽ സമുച്ചയമാണ് കോൺഫ്രൻസ് വേദി.

0 1,076

ഒർലാന്റോ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ പതിനേഴാമത് കുടുംബ സംഗമം കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഫ്‌ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്നു. ഐക്യതയുടെ ആത്മാവിലുള്ള കൂട്ടായ്മയും ഒത്തുചേരലിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന കോൺഫ്രൻസിൽ യേശുക്രിസ്തു പഠിപ്പിച്ച സാർവ്വത്രിക സ്‌നേഹത്തിന്റെ സദ് വർത്തമാനം പ്രഘോഷിക്കുവാൻ അന്തർദേശീയ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ സാജൻ ജോയി ബാംഗ്ലൂർ, ഡോ. ഇടിച്ചെറിയ നൈനാൻ, പാസ്റ്റർമാരായ വി.ജെ തോമസ്, എബി പീറ്റർ, ഷിബു തോമസ്, ജേക്കബ് മാത്യു, സാബു വർഗീസ്, പാസ്റ്റർ ആരൻ ബുർക്ക് തുടങ്ങിയവർ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് മുഖ്യ പ്രഭാഷണം നടത്തും.

ഡോ. ബ്ലെസ്സൻ മേമനയൂടെ നേതൃത്വത്തിൽ നാഷണൽ മ്യൂസിക് കോർഡിനേറ്റർ എബി മാത്യുവിന്റെയും റോയി ബ്യൂളയുടെയും ചുമതലയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി റീജിയനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളിലധികം ഗായകർ പങ്കെടുക്കുന്ന ഗായക സംഘം ഭക്തിനിർഭരവും സ്തുതി സ്‌തോത്ര ഗീതങ്ങളുമുള്ള സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.

ദേശീയ ഭാരവാഹികളായി പാസ്റ്റർ ആന്റണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (നാഷണൽ ലേഡീസ് കോർഡിനേറ്റർ)

ദൈവസ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിൽ ദൈവമക്കൾ ആത്മീക ഉണർവ്വിനായി കടന്നു വരും. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് തീം പാർക്കിന് ഏറ്റവും അടുത്തുള്ള ലോകോത്തര നിലവാരമുള്ള ഡബിൾ ട്രീ ഹോട്ടൽ സമുച്ചയമാണ് കോൺഫ്രൻസ് വേദി.

കാലാകാലങ്ങളിൽ കോൺഫ്രൻസിന് നേതൃത്വം നൽകുവാൻ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദേശീയ ഭാരവാഹികളായി പാസ്റ്റർ ആന്റണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവർ സൂക്ഷ്മതയുള്ള ക്രമീകരണങ്ങളും സൗഹാർദ്ധപരമായ സമീപനങ്ങളുമായി ലോക്കൽ കമ്മറ്റികളോടെപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു.

കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി വിവിധ ലോക്കൽ കമ്മറ്റികൾ നേതൃത്വം നൽകുന്നു. ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജോർജ് തോമസ്, ബ്രദർ റെജി വർഗീസ്, ലോക്കൽ സെക്രട്ടറി ബ്രദർ അലക്‌സാണ്ടർ ജോർജ്, ട്രഷറാർ ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്റർ റിജോ രാജു, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ അഞ്ചു തോമസ് , മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, പാസ്റ്റർ പി.എ.കുര്യൻ (ഇവന്റ് കോർഡിനേറ്റർ), ബ്രദർ എ.വി. ജോസ് (അക്കോമഡേഷൻ), സ്റ്റീഫൻ ഡാനിയേൽ ജോർജ്, (ട്രാൻസ്‌പോർട്ടേഷൻ), സജിമോൻ മാത്യൂ (ഫുഡ്), വർഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫൻ (അഷേഴ്‌സ് ), സ്റ്റീഫൻ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫൻ ഡാനിയേൽ ( ലൈറ്റ് ആൻഡ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവർഗീസ് (രജിസ്‌ട്രേഷൻ), സിസ്റ്റർ ജിനോ സ്റ്റീഫൻ (ചിൽഡ്രൻസ് മിനിസ്ട്രി), ഡോ. അജു ജോർജ്, ഡോ. ജോയ്‌സ് ഡേവിഡ്, ഡോ. സജി ( മെഡിക്കൽ) തുടങ്ങിയവർ നാഷണൽ കമ്മറ്റി ഭാരവാഹികളോടൊപ്പം പ്രവർത്തിക്കുന്നു.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 1 (605) 472-5249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാവുന്നതാണ്. യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കളുടെ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ പരസ്പരം അറിയുവാനും അനുഭവിക്കുവാനുമുള്ള നല്ല അവസരങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തു കാട്ടി നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളന വേദിയിലേക്ക് ഭാരവാഹികൾ ഏവരെയും സ്വാഗതം ചെയ്തു.

സന്ദർശകർക്ക് എന്നും ആതിഥ്യമരുളുന്ന ഒർലാന്റോ എന്ന സുന്ദര നഗരത്തിന് ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർക്കുവാൻ കോൺഫ്രൻസ് ഭാരവാഹികൾ അക്ഷീണം പരിശ്രമിക്കുന്നത് ശ്ലാഘനീയമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

റിപ്പോർട്ട് : നെബു വെള്ളവന്താനം