ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രഥമ നോർത്ത് ഇന്ത്യാ മിനിസ്റ്റേഴ്‌സ് കോൺഫറൻസും സുവിശേഷ യോഗങ്ങളും ഇന്ന് മുതൽ

0 485

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രഥമ നോർത്ത് ഇന്ത്യാ മിനിസ്റ്റേഴ്‌സ് കോൺഫറൻസും സുവിശേഷ യോഗങ്ങളും ഇന്ന് മുതൽ Zoomആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളുടെ ഉദ്ഘാടനം ഐ.പി.സി. മഹാരാഷ്ട്രാ പ്രസിഡൻ്റ് പാസ്റ്റർ പി. ജോയി നിർവ്വഹിക്കും. ഐ. പി. സി. ജനറൽ പ്രസിഡൻ്റ്  റവ. വത്സൻ എബ്രഹാം മുഖ്യ പ്രാസംഗികനായിരിക്കും.

ഇന്ത്യയിലെ അനുഗ്രഹീത ക്രൈസ്തവ ഗായകർ നയിക്കുന്ന ഗാന ശുശ്രൂഷകളും, പ്രസിദ്ധരായ ദൈവദാസന്മാരുടെ ആത്മ പ്രചോദന വചന ശുശ്രൂഷകൾ, അനുഭവ സാക്ഷ്യങ്ങൾ, ഒപ്പം നേതൃത്വ അഭിനന്ദന പ്രോഗ്രാം,എന്നിവ ഈ പ്രഥമ കോൺഫറൻസിൻ്റെ പ്രത്യേകതയാണ്.

പാസ്റ്റർ കെ. കോശി, പാസ്റ്റർ കെ. ജോയി, പാസ്റ്റർ വി. ജെ. തോമസ്, തുടങ്ങി 20 ലധികം സഭാ നേതാക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കോൺഫറൻസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Zoom Id: 896 5509 1546
Passcode: IPCNI20

Get real time updates directly on you device, subscribe now.

%d bloggers like this: