പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

25 ന് ഒർലാന്റോയിൽ തുടക്കം

0 801

ഒർലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് തീം പാർക്കിനോടടുത്തുള്ള ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ 25 മുതൽ 28വരെ നടത്തപ്പെടുന്ന കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 6 ന് നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിക്കും.

വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, സാജൻ ജോയി ബാംഗ്ലൂർ, ഡോ. ഇടിച്ചെറിയ നൈനാൻ, ഡോ. വി.ജെ തോമസ്, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാബു വർഗീസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തും. ” ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം.

നാഷണൽ തലത്തിൽ തിരഞ്ഞെടു ക്കപ്പെട്ടിരിക്കുന്ന ഗായക സംഘത്തിന്റെ ആത്മീയ ശുശ്രൂഷകളിൽ
ഡോ. ബ്ലെസ്സൻ മേമന മുഖ്യ ഗായകനായി പങ്കെടുക്കും. കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിക്കും.

ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാം.

ഐപിസി ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്ട്രേഷൻ ലഭ്യമാണ്. കോൺഫ്രൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആയിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിൽ വിവിധ പ്രായക്കാർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച പകൽ ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ് എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം ഡയറക്ടർ അറിയിച്ചു.കോൺഫ്രൻസിനോടനുബദ്ധിച്ച് വ്യാഴാഴ്ച രാവിലെ 9 മുതൽ 5 വരെ ലീഡർഷിപ്പ് സെമിനാർ, ഐ.പി.സി ഗ്ലോബൽ മീഡിയ റീജിയൻ സമ്മേളനവും അവാർഡ് ദാനവും, കോട്ടയം തിയോളജിക്കൽ സെമിനാരി യോഗം തുടങ്ങിയവ ഉണ്ടായിരിക്കും.

ഒർലാന്റോ എയർപോർട്ടിൽ നിന്നും കോൺഫ്രൻസ് സെന്ററിലേക്ക് വ്യാഴാഴ്ച രാവിലെ 10.30 മുതൽ യാത്രാ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാഹന ഗതാഗത സൗകര്യങ്ങൾ അറിയുവാൻ 863 734 9085 എന്ന നമ്പറിൽ ബദ്ധപ്പെടാവുന്നതാണ് . മൂന്നു നേരവും സമൃദ്ധമായ ഭക്ഷണവും അതി മനോഹരമായ നിലയിലുള്ള താമസ സൗകര്യവും ക്രമീകരണ ത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 17-മത് ഐ.പി.സി കുടുംബ സംഗമം വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണൽ – ലോക്കൽ കമ്മറ്റികൾ ദ്രുതഗതിയിൽ ചെയ്തു വരുന്നത്.

കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി പാസ്റ്റർമാരായ ജോയി ഏബ്രഹാം, തോമസ് വി.കോശി, ജേക്കബ് മാത്യൂ, മാത്യു ജോസഫ്, റോയി വാകത്താനം, രാജു പൊന്നോലിൽ, സാമുവേൽ വി. ചാക്കോ എന്നിവരടങ്ങിയ ഉപദേശക സമിതിയും ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജോർജ് തോമസ്, ബ്രദർ റെജി വർഗീസ്, ലോക്കൽ സെക്രട്ടറി ബ്രദർ അലക്സാണ്ടർ ജോർജ്, ട്രഷറാർ ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്റർ റിജോ രാജു, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ അഞ്ചു തോമസ് , മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, ഇവന്റ് കോർഡിനേറ്റർ പാസ്റ്റർ പി.എ.കുര്യൻ , ബ്രദർ എ.വി. ജോസ് (അക്കോമഡേഷൻ), സ്റ്റീഫൻ ഡാനിയേൽ ജോർജ്, (ട്രാൻസ്പോർട്ടേഷൻ), സജിമോൻ മാത്യൂ (ഫുഡ് കോർഡിനേറ്റർ), വർഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫൻ (അഷേഴ്സ് ), സ്റ്റീഫൻ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫൻ ഡാനിയേൽ ( ലൈറ്റ് ആൻറ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവർഗീസ് (രജിസ്ട്രേഷൻ), സിസ്റ്റർ ജിനോ സ്റ്റീഫൻ (ചിൽഡ്രൻസ് മിനിസ്ട്രി), ഡോ. അജു ജോർജ്, ഡോ. ജോയ്സ് ഡേവിഡ്, ഡോ. സജി ( മെഡിക്കൽ) തുടങ്ങിയവരും നാഷണൽ ഭാരവാഹികളോടൊപ്പം വിവിധ ലോക്കൽ കമ്മറ്റികൾക്ക് നേതൃത്വം നൽകിവരുന്നു.

കാലാകാലങ്ങളിൽ കോൺഫ്രൻസിന് നേതൃത്വം നൽകുവാൻ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദൈവ സ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.ipcfamilyconference.orgഎന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)