പാസ്റ്റർ തോമസ്കുട്ടി പി എ യുടെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു.

0 349

പുനലൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെൻ്ററിലെ വട്ടമൺ സഭാംഗവും, ഐ പി സി ചെമ്മന്തൂർ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനും വട്ടമൺ ഇറവേലിൽ കുടുംബാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ തോമസ്കുട്ടി പി. യുടെ സഹധർമ്മിണിയും,
പി.എം.ജി പത്തനംതിട്ട സെൻറർ ശ്രുശൂഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ തോമസിന്റെ മകളുമായ സിസ്റ്റർ ജിബി തോമസ് (39 വയസ്സ്) ഫെബ്രുവരി 19 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. മക്കൾ: ഗിഫ്റ്റി, അനുഗ്രഹ.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 23 ചൊവ്വാഴ്ച്ച രാവിലെ ഭവനത്തിൽ ആരംഭിച്ച് 12 ന് വീട്ടുവളപ്പിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.