അര്‍ബുദം ബാധിച്ച് മലയാളി നേഴ്‌സ് കുവൈറ്റില്‍ മരണമടഞ്ഞു.

0 462

കുവൈത്ത് സിറ്റി : വയനാട് കല്‍പ്പറ്റ പള്ളികുന്ന് അമ്പലമൂട്ടില്‍ വീട്ടില്‍ ശ്രീമതി ബിന്ദു സ്റ്റീഫനാണ് (45 വയസ്സ്) ഫെബ്രുവരി 19 വെള്ളിയാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അര്‍ബുദത്തെ തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കുവൈറ്റില്‍ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ് : ശ്രീ ഷാജി. ഏക മകന്‍ ഷില്‍വിന്‍. പിതാവ് : ശ്രീ സ്റ്റീഫന്‍, മാതാവ് : ശ്രീമതി ലീന സ്റ്റീഫൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ നടത്തി വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.