പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. ബസ് നിയന്ത്രണം വിട്ട് സമീപത്തെ പള്ളിയിലേക്ക് ഇടിച്ചുകയറി. പള്ളിയുടെ കമാനം ബസിന് മുകളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റു. കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.
ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.