അൽഖസീം : ബുറൈദയിലെ എം സി എച്ച് ഹോസ്പിറ്റലിൽ ഹെഡ് നഴ്സായി ജോലി ചെയ്തിരുന്ന കൂത്താട്ടുകുളം സ്വദേശി സിസ്റ്റർ ലിസ്സി തോമസ് (53 വയസ്സ്) റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ഒക്ടോബർ 7 വ്യാഴാഴ്ച്ച നിര്യാതയായി. കഴിഞ്ഞ മാസം ഹോസ്റ്റൽ റൂമിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും പരിശോധനയിൽ അന്യൂറിസമാണെന്ന് സ്ഥിതീകരികുകയുമായിരുന്നു. മെച്ചപ്പെട്ട ചികിത്സക്കായി സെപ്റ്റംബർ 22 ന് റിയാദിലേക്ക് മാറ്റുകയും ഒക്ടോബർ 7 വ്യാഴാഴ്ച്ച മരണം സംഭവിക്കുകയുമായിരുന്നു. സിസ്റ്റർ ലിസ്സി തോമസ് ഏകദേശം 22 വർഷത്തിലേറെയായി സൗദി അറേബ്യയിൽ എം സി എച്ചിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭർത്താവ് : ശ്രീ സജി ജോർജ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
Related Posts