റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഖോപൊലിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസിൽ നാൽപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞൂ. ബസിന്റെ മുകള്‍ ഭാഗവും ചില്ലുകളുമെല്ലാം പര്‍ൂണ്ണമായി തകര്‍ന്നു.
ഗൊറേഗാവിലെ ഒരു സംഘടനയില്‍ നിന്നുള്ളവരാണ് ബസ് യാത്രക്കാര്‍ പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവര്‍.
വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ അപകട സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന ബസിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്ത് വിട്ടിട്ടുണ്ട്. ബസിന്റെ മുകൾഭാഗം പൂർണമായും തകർന്ന നിലയിലാണ്. ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.