കുവൈറ്റ് സിറ്റി : കോട്ടയം തൃകൊടിത്താനം കൊടിനാട്ടുകുന്ന് കണ്ണൻകുളം വീട്ടിൽ ശ്രീ ആന്റണിയുടെയും ശ്രീമതി ത്രേസ്യാമ്മ ആന്റണിയുടെയും മകൻ ശ്രീ ജോബിൻ അന്റണിയാണ് (34 വയസ്സ്) ജനുവരി 28 വ്യാഴാഴ്ച്ച കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് താമസ സ്ഥലത്ത് എത്തിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കഴിഞ്ഞ മൂന്ന് വർഷമായി കുവൈറ്റിലുള്ള ജോബിൻ അൽഗാനിം ഇൻഡസ്ട്രിസിന്റെ അൽ സൂർ ക്യാമ്പിൽ മെയിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : തൊടുപുഴ വാഴക്കുളം സ്വദേശി ജിൽമി. ഒരു വയസായ മകളുണ്ട്. മൃതശരീരം ഫർവാനിയ ദജീജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.