മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷന്‍ സ്ഥാനമേറ്റു

നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവയായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്ന് ഒൗദ്യോഗിക അംഗീകാരം നൽകുകയായിരുന്നു.

0 444

അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ മലങ്കരയുടെ വലിയ ഇടയനായി മലങ്കര അസ്സോസിയേഷൻ പ്രഖ്യാപിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ എന്നതാണ് പുതിയ പേര്.
പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ പിൻഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ ശുപാർശ പരിഗണിച്ച് മാനേജിംഗ് കമ്മിറ്റി നാമനിർദ്ദേശം ചെയ്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്
മെത്രാപ്പോലീത്തായെ 22-ാം മലങ്കര മെത്രാപോലിത്തയായും
9-ാം കാതോലിക്കായായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു.

പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ്‌ കുര്യാക്കോസ് മാർ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി.