നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) 24 -മത് ദേശീയ സമ്മേളനം ജൂലൈ 18 മുതൽ 21 വരെ ടെന്നസിയിൽ. ഡോ. ടിം ഹിൽ മുഖ്യ പ്രഭാഷകൻ.

പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ വി. ഓ. വർഗീസ്, പസ്റൊർ സാം ചന്ദ്, പാസ്റ്റർ ജോഷ്വാ ജോൺസ്, ജിജി തോമസ്, അനു അലക്സ് തുടങ്ങിയവരാണ് മറ്റു പ്രധാന പ്രാസംഗികർ.

0 813

ടെന്നസ്സി: ഇന്ത്യയിൽ നിന്ന്, വിശേഷാൽ കേരളത്തിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ദൈവസഭാ വിശ്വാസികളുടെ കുടുംബക്കൂട്ടായ്മ ആയ NACOG ന്റെ 24 – ലാം വാർഷിക സമ്മേളനം 2019 ജൂലൈ 18 – 21 വരെ ടെന്നസിയിൽ നടത്തപ്പെടും. പാ. ഫിജോയ് ജോൺസൻ പ്രസിഡന്റും, പാ. സജു പി തോമസ് വൈസ്പ്രസിഡന്റും, ഡോ. ഷിബു സാമുവേൽ സെക്രട്ടറിയും, ബ്ര. ജോർജ് ചെറിയാൻ ഖജാൻജിയും, പാ. എബി ജോയ് യൂത്ത് കോർഡിനേറ്ററുമായി വിശാല ഒരുക്കങ്ങൾ ചെയ്തു വരുന്നു. ടെന്നസ്സിയിലെ നോക്സ് വില്ലെയിൽ ഡെൽറ്റാ ഹോട്ടൽ ബൈ മാരിയട്ടിൽ വച്ചു നടത്തപ്പെടുന്ന യോഗങ്ങളിൽ ദൈവ സഭാ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തെ കൂടാതെ പാ. പ്രിൻസ് തോമസ് റാന്നി, പാ. സാം ചന്ദ്, പാ. വി. ഒ. വർഗീസ് മുംബൈ, സിസ്റ്റർ ജിജി തോമസ്, സിസ്റ്റർ അനു അലക്സ്, പാ. ജോഷ്വാ ജോൻസ് എന്നിവരും വിവിധ യോഗങ്ങളിൽ വചനം പ്രസംഗിക്കും. സങ്കീർത്തനം 24:3,4 വാക്യങ്ങൾ അടിസ്ഥാനമാക്കി “നീതിയുടെ പർവ്വതം” (Hill of Righteousness”) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.